Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTതൃശൂർ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ
text_fieldsbookmark_border
തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ആധുനിക ചികിത്സ സൗകര്യങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഗൈനക്കോളജി വിഭാഗത്തിലേക്ക് താക്കോൽദ്വാര ശസ്ത്രക്രിയ വഴി പ്രസവം നിർത്തുന്നതിനുള്ള ലാപ്രോസ്കോപ്പിക്ക് സെറ്റ്, ഡെൻറൽ രോഗികൾക്ക് സൗകര്യപ്രദമായ ആധുനീക രീതിയിലുള്ള ഡെൻറൽ ചെയർ,ബ്ലഡ് ബാങ്കിലേക്ക് മൈക്രോസ്കോപ്പ്, ഇ.എൻ.ടി വിഭാഗത്തിലേക്ക് തൊണ്ടയെ ബാധിക്കുന്ന അസുഖങ്ങളുടെ രോഗനിർണയത്തിനും സഹായകരമായ ലാരിഞ്ചോസ്കോപ്പ് എന്നീ ആധുനിക ചികിൽസാ ഉപകരണങ്ങളാണ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. കോർപറേഷൻ പ്ലാൻ ഫണ്ടിൽനിന്ന് 25 ലക്ഷം െചലവഴിച്ചാണ് പുതിയ ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് മേയർ അജിത ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം മരുന്നുകൾ, ലാബ് റീജൻറ്, എക്സ്-റേ, സി.ടി എന്നിവയുടെ ഫിലിമുകൾ വാങ്ങുന്നതിന് വേണ്ടി പ്രളയദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി 18.15 ലക്ഷം അനുവദിച്ചിട്ടുണ്ട്. 11ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കെ.രാജൻ എം.എൽ.എ ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ഡെപ്യൂട്ടി മേയർ ബീന മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.എൽ.റോസി, ഷീബ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സുകുമാരൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story