Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 5:01 AM GMT Updated On
date_range 18 Oct 2018 5:01 AM GMTഎം.കെ. അർജുനന് കർമശ്രേഷ്ഠ പുരസ്കാരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ബാബാസായ് എജുക്കേഷൻ ട്രസ്റ്റിെൻറ കീഴിൽ കഴിഞ്ഞ 16 വർഷമായി കൊടുങ്ങല്ലൂരിലെ പി. വെമ്പല്ലൂരിൽ പ്രവർത്തിക്കുന്ന ശ്രീസായ് വിദ്യാഭവൻ ഇൗ വർഷം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന പ്രഥമ കർമശ്രേഷ്ഠ പുരസ്കാരം സംഗീത രംഗത്തെ ഭീഷ്മാചാര്യൻ എം.കെ. അർജുനന് സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം വിജയദശമി ദിനത്തിൽ 19ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ചടങ്ങിൽ കലാ സാംസ്കാരിക ആധ്യാത്മിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ പെങ്കടുക്കുമെന്നും ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് എൻ.വി. ഷാജി, സി.സി. വിപിൻചന്ദ്രൻ, വിഷ്ണുസായ് എന്നിവർ അറിയിച്ചു.
Next Story