തായ്​നഗർ ഉപ​െതരഞ്ഞെടുപ്പിൽ 83.2 ശതമാനം പോളിങ്

04:59 AM
12/10/2018
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് 16ാം തായ്നഗർ വാർഡിലേക്ക് നടന്ന ഉപെതരഞ്ഞെടുപ്പിൽ 83.2 ശതമാനം പോളിങ്. ആകെ 1207 വോട്ടർമാരിൽ 1004 പേരാണ് വോട്ട് ചെയ്തത്. തായ്നഗർ ക്ഷേമോദയം എൽ.പി സ്‌കൂളിൽ വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു പോളിങ്. രണ്ടു ബൂത്തുകളിലുമായി 442 പുരുഷൻമാരും, 562 സ്ത്രീകളും വോട്ട് ചെയ്തു. സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ 10ന് കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. വാർഡ് അംഗം പി. ഗോപാലകൃഷ്ണമേനോൻ രാജിെവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലു സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു.
Loading...
COMMENTS