Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയൽക്കൂട്ട കുടുംബ

അയൽക്കൂട്ട കുടുംബ സംഗമം

text_fields
bookmark_border
മന്ദലാംകുന്ന്: നന്മ വെൽഫെയർ സൊസൈറ്റിയുടെ പലിശ രഹിത അയൽക്കൂട്ട സംഗമവും സാംസ്കാരിക സംഗമവും മഹല്ല് പ്രസിഡൻറ് എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖത്തീബ് കൗൺസിൽ ചെയർമാൻ ഇ.എം. മഹമ്മദ് അമീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. രണ്ട് സെക്ഷനുകളിലായി സംഘടിപ്പിച്ച സംഗമത്തിൽ വെൽഫെയർ സൊസൈറ്റി സൊസൈറ്റി രക്ഷാധികാരി കാരയിൽ അബൂബക്കർ, പ്രസിഡൻറ് കെ.എം. അലി, അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ. ഷംസുദ്ദീൻ, മുൻ പ്രസിഡൻറ് ഐ. മുഹമ്മദലി, അണ്ടത്തോട് ഹിറാ മസ്ജിദ് ഖത്തീബ് പി.കെ. സൈനുദ്ധീൻ ഫലാഹി, വി. അബ്ദുസമദ് അണ്ടത്തോട്, കെ.ബി. ഷംസുദ്ദീൻ, ലത്തീഫ് മാറഞ്ചേരി, എ. ഫാഹിമ എന്നിവർ സംസാരിച്ചു. കെ.എം. ലുഖ്മാൻ സ്വാഗതവും സൽസബീൽ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു. മികച്ച അയൽക്കൂട്ടത്തി​െൻറ പ്രതിനിധികളായ വിനിത, മിനു മുംതാസ്, ആബിദ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story