Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്യൂവര്‍ പ്രൈഡ് ഏഴിനും ...

ക്യൂവര്‍ പ്രൈഡ് ഏഴിനും എട്ടിനും

text_fields
bookmark_border
തൃശൂര്‍: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ക്യൂവര്‍ പ്രൈഡ് ഒക്ടോബർ ഏഴിനും എട്ടിനും തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. ഏഴിന് രാവിലെ ഒമ്പതിന് കമ്യൂണിറ്റി അംഗങ്ങളുടെ ബിസിനസ് സ്റ്റാളുകളുടെ ഉദ്ഘാടനം, പത്തിന് മാധ്യമ ചര്‍ച്ച, വൈകിട്ട് മൂന്നിന് ലൈംഗിക സ്വാഭിമാന ഘോഷയാത്ര എന്നിവയാണ് പരിപാടികളെന്ന് സംഘാടകരായ പി.കെ. പ്രജിത്ത്, ഗാര്‍ഗി, നസീമ നസ്‌റിന്‍, ചിഞ്ചുഅശ്വതി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രഭൂമി സംരക്ഷണസമിതി തീർഥാടനപദയാത്ര തൃശൂര്‍: എടക്കളത്തൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ-ശിവക്ഷേത്ര സന്നിധിയിലേക്ക് ക്ഷേത്രഭൂമി സംരക്ഷണസമിതി തീർഥാടനപദയാത്ര നടത്തും. ഞായറാഴ്ച രാവിലെ ആറരക്ക് വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്തുനിന്നും തുടങ്ങുന്ന യാത്ര പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ഡയറക്ടര്‍ സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, ജില്ല സെക്രട്ടറി ഹരി മുള്ളൂര്‍, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ല സെക്രട്ടറി പി.ആര്‍. ഉണ്ണി, കെ.വി. നന്ദകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story