Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:04 AM GMT Updated On
date_range 6 Oct 2018 6:04 AM GMTശബരിമല: കേന്ദ്രം ഓർഡിനൻസിറക്കണം -അയ്യപ്പ സേവസമാജം
text_fieldsbookmark_border
തൃശൂർ: ശബരിമല ക്ഷേത്രദർശനത്തിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുമെന്ന് ശബരിമല അയ്യപ്പസേവ സമാജം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ. തങ്ങൾ കോടതിവിധി അംഗീകരിക്കുന്നില്ലെന്നും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിധി പുനഃപരിശോധിക്കണം. ക്ഷേത്രകാര്യങ്ങളിൽ ജ്ഞാനമുള്ള വിദഗ്ധരടങ്ങിയ കമീഷൻ രൂപവത്കരിക്കണം. ശബരിമലയിൽ ഇപ്പോഴത്തെ സ്ഥിതി തുടരാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഈ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാറിന് ഭീമഹരജി സമർപ്പിക്കും. ക്ഷേത്രം പൊതുസ്വത്താണ്, വിഗ്രഹത്തിന് ജീവനില്ല, മൂർത്തിക്ക് ഭരണഘടനപരമായ അവകാശങ്ങളില്ല തുടങ്ങിയ കോടതി പരാമർശങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇതിനെതിരെ നിയമത്തിെൻറ വഴിയിലൂടെ മുന്നോട്ടുപോകുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്യും. ശബരിമലയിലെ തീർഥാടക പ്രവാഹത്തെ തടയാൻ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട്. ഭക്തർക്കെതിരെ സത്യവാങ്മൂലം കൊടുത്ത് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച കേരള സർക്കാറിെൻറ നടപടി ഹിന്ദു വിരുദ്ധമാണ്. മുഖ്യമന്ത്രി ബുദ്ധിമാനാണ്. ആധ്യാത്മിക സംഘടനകളെയും അയ്യപ്പ ഭക്തരേയും അദ്ദേഹം സമരത്തിലേക്ക് വലിച്ചിഴക്കിെല്ലന്നാണ് പ്രതീക്ഷ. വിലക്ക് മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന യുവതികളെ അയ്യപ്പഭക്തർ തടയുമെന്നും ഈറോഡ് രാജൻ പറഞ്ഞു. സെക്രട്ടറി പി. ഷൺമുഖാനന്ദൻ, തൃശൂർ ജില്ല പ്രസിഡൻറ് രാമദാസ മേനോൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story