Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നലിൽ തളിക്കുളത്ത്...

മിന്നലിൽ തളിക്കുളത്ത് വ്യാപക നാശം; വീട്ടമ്മക്ക് പരിക്ക്

text_fields
bookmark_border
വാടാനപ്പള്ളി: കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ മിന്നലിൽ തളിക്കുളത്ത് വ്യാപക നാശം. വീട്ടമ്മക്ക് പരിക്കേറ്റു. തളിക്കുളം പുതിയങ്ങാടി മദ്്റസക്ക് വടക്കുഭാഗം തമസിക്കുന്ന പുഴുവീട്ടിൽ സജീനക്കാണ്(26) പരിക്കേറ്റത്. പൊള്ളലേറ്റ ഇവരെ എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ഐനികാട്ട് പറമ്പിൽ ഷീജയുടെ വീടി​െൻറ ജനൽ തകർന്നു. കല്ലിപ്പറമ്പിൽ അബ്ദുൽ കരീമി​െൻറ വീടി​െൻറ ചുമരിൽ വിള്ളൽ വീണു. വീട്ടിലെ മുഴുവൻ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. സമീപത്തെ യൂനസി​െൻറ വീട്ടുചുമരിലെ ഒരു ഭാഗം അടർന്ന് വീണു. തളിക്കുളം പുതിയങ്ങാടിയിൽ നരവധി വീടുകളിൽ ടെലിവിഷൻ സെറ്റ് ഓഫ് ബോക്സ്, ഇലക്ട്രിക് മോട്ടോർ, ഫ്രിഡ്ജ്, വൈദ്യുതി ഉപകരണങ്ങൾ എന്നിവ നശിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story