Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹച്ചടങ്ങിനിടെ...

വിവാഹച്ചടങ്ങിനിടെ മോഷണം

text_fields
bookmark_border
ചെറുതുരുത്തി: വിവാഹച്ചടങ്ങിനിടെ കുഞ്ഞി​െൻറ കൈച്ചെയിൻ മോഷ്്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. സേലം ചിന്നപ്പെട്ടി സ്വദേശി ആറായിയെയാണ് (45) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്. കോഴിമാംപറമ്പ് അമ്പലത്തില്‍ ശനിയാഴ്ച നടന്ന നെടുമ്പുര പള്ളിക്കല്‍ മോഹന്‍ദാസി​െൻറ മകളുടെ വിവാഹത്തിനിടെയാണ് സംഭവം. കൈച്ചെയിന്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ബഹളംവെച്ചു. ഇതോടെ, ഓടാൻ ശ്രമിച്ച മോഷ്്ടാവിനെ സമീപത്തുള്ളവർ പിടികൂടി. ആറായിക്കൊപ്പമുണ്ടായിരുന്നയാൾ തിരക്കിനിടയില്‍ രക്ഷപ്പെട്ടതായി പറയുന്നു. കോഴിമാംപറമ്പ് പൂരംദിവസം ഒട്ടേറെ പേരുടെ സ്വർണാഭരണങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെടാറുണ്ടായിരുന്നു. അമ്പലത്തിൽ കാമറ വെച്ചതോടെയാണ് മോഷണത്തിന് ശമനമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story