Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 1:09 PM IST Updated On
date_range 15 Sept 2018 1:09 PM ISTപ്രളയത്തിൽനിന്ന് കരകയറുന്ന കോൾപാടങ്ങളിൽ ദേശാടന പക്ഷികളുടെ വിരുന്നുകാലം
text_fieldsbookmark_border
തൃശൂർ: െവള്ളപ്പൊക്കത്തിൽ മുങ്ങിയ ജില്ലയിലെ കോൾപടവുകളിൽ ദേശാടനപക്ഷികൾ വിരുന്നെത്തിത്തുടങ്ങി. വെള്ളം വറ്റിക്കുന്നത് അടക്കമുള്ള കാർഷിക പ്രവർത്തനങ്ങൾ പുേരാഗമിക്കുന്നതിനിടക്കാണ് ദേശാടനപക്ഷികളുടെ വരവ്. തൃശൂർ കോൾമേഖലയിൽ അയനിക്കാട് തുരുത്തിനുസമീപം ആയിരക്കണക്കിന് നീർപക്ഷികളാണ് എത്തിയിരിക്കുന്നത്. വർണകൊക്കുകളും ഗോഡ്വിറ്റുകളും കരണ്ടിക്കൊക്കുകളും സൂപ്പർ താരങ്ങളായ പെലിക്കണും രാജഹംസവും കോളിലെത്തിയിട്ടുണ്ട്. നാട്ടുകാരനായ ജോസഫ് ചിറ്റിലപ്പിള്ളിയാണ് കഴിഞ്ഞ ദിവസം നാല് വലിയ രാജഹംസങ്ങളെ കണ്ടെത്തിയത്. കോൾപ്പാടത്തെ പരിസ്ഥിതി കൂട്ടായ്മയായ 'കോൾ ബേഡേഴ്സി'െൻറ നേതൃത്വത്തിൽ നടന്ന പക്ഷി നിരീക്ഷണത്തിൽ പട്ടവാലൻ ഗോഡ്വിറ്റ്, വരയൻ മണലൂതി തുടങ്ങി കോളിൽ അപൂർവമായെത്തുന്ന പക്ഷികളെയും കണ്ടെത്തി. കോൾ സീസൺ സമയത്ത് ഒട്ടനവധി പക്ഷികൾ ചേക്കാറാൻ െതരഞ്ഞെടുക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണ് അയനിക്കാട്. പാടശേഖരത്തിനു നടുവിലുള്ള പ്രദേശമായതിനാൽ പെെട്ടന്ന് വെള്ളക്കെട്ട് ബാധിക്കുകയും ഒറ്റപ്പെടുകയും ചെയ്യും. വംശനാശ ഭീഷണി നേരിടുന്ന പല പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ദേശാടന പാതയിലെ പ്രധാന ഇടത്താവളം കൂടിയാണത്. തൃശൂർ കോൾമേഖലയിൽ നീർപക്ഷികൾ ചേക്കേറുന്ന പ്രധാന കൊറ്റില്ലമായ അയനിക്കാട് പക്ഷിത്തുരുത്തിൽ താമസിക്കുന്ന 31 കുടുംബങ്ങൾക്ക് പക്ഷി സ്നേഹികൾ കിടക്കയും തലയിണയും വിതരണം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡൻറ് രാധ രവീന്ദ്രൻ, വാർഡംഗം സീന ഷാജൻ എന്നിവരും എത്തിയിരുന്നു. പക്ഷി നിരീക്ഷണ കൂട്ടായ്മ പ്രവർത്തകരായ മിനി ആേൻറാ, മനോജ് കരിങ്ങാമഠത്തിൽ, ശ്രീകുമാർ ഗോവിന്ദൻകുട്ടി , വിവേക് ചന്ദ്രൻ, കൃഷ്ണകുമാർ അയ്യർ, ജോസഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story