Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകന്യാസ്ത്രീക്ക്...

കന്യാസ്ത്രീക്ക് ഐക്യദാർഢ്യം: തെരുവു നാടകവുമായി സ്കൂൾ ഓഫ് ഡ്രാമ

text_fields
bookmark_border
തൃശൂർ: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ഐക്യദാർഢ്യവുമായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകരും വിദ്യാർഥികളും. 35ഓളം പേരാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വരാജ് റൗണ്ടിലൂടെ നാടകം അവതരിപ്പിച്ചുകൊണ്ട് നീങ്ങിയത്. കന്യാസ്ത്രീകളുടെയും ഫ്രാങ്കോ മുളക്കലിനെയും പി.സി. ജോർജിനെയും നാടകത്തിലൂടെ അവതരിപ്പിച്ചു. വൈകീട്ട് മൂന്നിന് ആരംഭിച്ച നാടകാവതരണം വൈകീട്ട് ആറുമണി വരെ തുടർന്നു. സ്കൂൾ ഓഫ് ഡ്രാമ അധ്യാപകരായ ഡോ. എസ്. സുനിൽ, വി.എൻ. വിനോദ്, രാജേഷ് നാവത്ത്, മേബി സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി. രാഹുൽ, ശിവപ്രകാശ്, അഷിത തുടങ്ങിയ വിദ്യാർഥികളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story