Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:20 AM GMT Updated On
date_range 15 Sep 2018 6:20 AM GMTഅതിജീവനമാണ് അയ്യപ്പൻകുട്ടിയുടെ കൃഷിപാഠം
text_fieldsbookmark_border
മാള: നാളുകളുടെ കഠിനാധ്വാനം രണ്ട് ദിവസം നിലക്കാതെ പെയ്ത മഴയെടുത്തിട്ടും അയ്യപ്പൻകുട്ടി പറയുന്നു; 'അതിജീവനമാണ് കൃഷി, അതാണ് കർഷകെൻറ അടിസ്ഥാന പാഠം'. കുഴൂർ പഞ്ചായത്ത് കുണ്ടൂർ ആലമറ്റം പത്താം വാർഡിലെത്തിയാൽ അയ്യപ്പൻകുട്ടിയുടെ കൃഷിയിടം കാണാം. അവിടെ കുന്നത്തുവീട്ടിൽ അയ്യപ്പൻകുട്ടി പണി തിരക്കിലാണ്. നാളുകൾക്ക് മുമ്പ് കൃഷിയിടം ഈ കോലത്തിലായിരുന്നില്ല. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ ഏത്തവാഴ, ചേന എന്നിവ സമൃദ്ധമായി വിളവെടുപ്പിന് പാകമായിരുന്നു. പുഴ കയറി ലക്ഷക്കണക്കിന് രൂപയുടെ വിളകളാണ് പിഴുതെടുത്തത്. ആലമറ്റം പ്രദേശം മുഴുവൻ പുഴ വിഴുങ്ങി. വെള്ളമിറങ്ങി തിരിച്ചെത്തിയ അയ്യപ്പന് സ്വന്തം വീടിനേക്കാൾ വിളനാശമാണ് ദുരന്ത കാഴ്ചയായത്. വീട് ശുചീകരണത്തോടൊപ്പം വെയിൽ കനക്കാൻ കാത്തുനിന്നു. വെയിലിന് കനംെവച്ച കഴിഞ്ഞ ദിവസം രണ്ടേക്കർ പുഴയോര ഭൂമിയിൽ നേന്ത്രവാഴക്ക് അയ്യപ്പൻ കളമൊരുക്കി. രണ്ട് ഹിറ്റാച്ചി യന്ത്രത്തിെൻറ സഹായത്തോടെ കൃഷിയിടം തയാറാക്കി. അങ്കമാലി കറുകുറ്റിയിൽനിന്ന് ആയിരത്തിലധികം വാഴക്കന്നുകൾ ഇറക്കി. ഒരുകന്നിന് 17 രൂപയാണ്. അടുത്ത ദിവസം വാഴ വെക്കാനുള്ള ഒരുക്കമാണ് കൃഷിയിലൂടെ തന്നെ നഷ്്ടം തിരിച്ചുപിടിക്കുമെന്ന് അയ്യപ്പൻ കുട്ടി പറഞ്ഞു. 1989 മുതൽ 2014 വരെ മസ്കത്തിൽ പ്രവാസ ജീവിതത്തിലായിരുന്നു ഇദ്ദേഹം. നാട്ടിലെത്തി ഒട്ടും വൈകാതെ കർഷകനായി. കോട്ടപ്പുറം മാർക്കറ്റിലെ അറിയപ്പെടുന്ന നേന്ത്രക്കായ വിൽപനക്കാരനാണ് അയ്യപ്പൻ. പാട്ട ഭൂമി ഉടമ പ്രളയകാലത്തെ വാടക എഴുതിത്തള്ളി. അനുവാദവും പ്രോത്സാഹനവും നൽകി. കടമായി സംഖ്യ സംഘടിപ്പിച്ചാണ് ഇപ്പോൾ മണ്ണിലേക്കിറങ്ങിയത്. പിന്തുണ നൽകി ഭാര്യ മല്ലികയും ഒപ്പമുണ്ട്.
Next Story