Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 6:20 AM GMT Updated On
date_range 15 Sep 2018 6:20 AM GMTഉയിർപ്പിെൻറ പാഠങ്ങളുമായി പാലിശ്ശേരി സ്കൂൾ
text_fieldsbookmark_border
മാള: പ്രളയം തകർത്ത അന്നമനട പാലിശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഇപ്പോൾ അതിജീവനത്തിെൻറ പാഠം പകർന്നു നൽകുകയാണ്. പ്രളയത്തിൽ സ്കൂളിനുണ്ടായ നഷ്്ടങ്ങൾ നികത്താൻ സഹായ ഹസ്തവുമായി നിരവധി സുമനസ്സുകളാണ് എത്തിയത്. വെള്ളിയാഴ്ച സ്കൂളിലെ കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങൾ മുഴുവൻ ലഭിച്ചു. കഴിഞ്ഞ 29നാണ് സ്കൂൾ തുറന്നത്. എന്നാൽ മൂന്ന് മുതലാണ് കുട്ടികൾ പൂർണമായി എത്തിത്തുടങ്ങിയത്. ഉച്ചക്കഞ്ഞിക്ക് വാടകക്കാണ് പാത്രങ്ങൾ എടുത്തിരുന്നത്. ശനിയാഴ്ച മുതൽ പൂർവ വിദ്യാർഥികൾ നൽകിയ പുതിയ പാത്രങ്ങൾ ഉപയോഗിക്കും. പ്രളയത്തിൽ സ്കൂളിനുണ്ടായ നാശം നിരവധിയാണ്. ലൈബ്രറി, കമ്പ്യൂട്ടർ ലാബുകൾ എല്ലാം നശിച്ചു. നാല് കമ്പ്യൂട്ടറുകൾ നാട്ടുകാർ വാഗ്ദാനം ചെയ്തു. സ്കൂൾ ശുചീകരണത്തിന് കണ്ണൂർ,പെരിന്തൽമണ്ണയിൽ നിന്നടക്കം ആളുകൾ എത്തി. ലൈബ്രറി പുസ്തകങ്ങൾ അടക്കം നഷ്ടപ്പെട്ടവ നൽകാൻ തയാറായി നാട്ടുകാരുണ്ടെന്ന് പ്രധാന അധ്യാപിക ഇ.ഡി. ദീപ്തി മാധ്യമത്തോട് പറഞ്ഞു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 800ൽ അധികം കുട്ടികളെയാണ് പ്രളയം ബാധിച്ചത്. ഇവർക്ക് നഷ്ടപ്പെട്ട യൂനിഫോം ഉൾപ്പെടെ സഹായങ്ങൾ ഇനിയും ആവശ്യമായിട്ടുണ്ടെന്ന് അവർ പറഞ്ഞു.
Next Story