Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എച്ച്​. കുര്യനെ...

പി.എച്ച്​. കുര്യനെ പിടികൂടാനുറച്ച്​ സി.പി.​െഎ

text_fields
bookmark_border
തൃശൂർ: അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ സി.പി.ഐ. മന്ത്രിമാരെ വകവെക്കാത്തതിൽ എതിർപ്പുള്ള സി.പി.ഐ, കൃഷിമന്ത്രിക്കെതിരെ കുര്യൻ നടത്തിയ പരാമർശത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെടുത്തുകയാണ്. സർക്കാർ ചെലവിൽ സർക്കാർ വിരുദ്ധ നിലപാടെടുക്കേണ്ടെന്ന് പറഞ്ഞ് മന്ത്രി വി.എസ്. സുനിൽകുമാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കുര്യനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് സി.പി.ഐയുടെ തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ടി.എൻ. മുകുന്ദൻ മുഖ്യമന്ത്രിക്ക് പരാതിയയച്ചു. സർക്കാർ നയെത്തയും നടപടിയെയും വിമർശിക്കുന്നത് 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 60ാം വകുപ്പി​െൻറ ഗുരുതര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുകുന്ദ​െൻറ പരാതി. വളരെ നിയമപരമായ ഇൗ പരാതി പാർട്ടി സംസ്ഥാനനേതൃത്വത്തി​െൻറ ആസൂത്രണപ്രകാരമാണ്. ഇക്കഴിഞ്ഞ ഏഴിന് കോട്ടയത്ത് ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ സംഘടിപ്പിച്ച 'പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടി​െൻറ പുനർനിർമാണവും' എന്ന സെമിനാറിലാണ് പി.എച്ച്. കുര്യൻ സർക്കാർ നയത്തെയും കൃഷിമന്ത്രിയെയും പരിഹസിച്ചും വിമർശിച്ചും സംസാരിച്ചത്. നെൽകൃഷി വ്യാപിപ്പിച്ചത് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തി​െൻറ വ്യാപ്തി കൂട്ടിയെന്നും ഈ കൃഷിരീതി കുട്ടനാടിന് ഇണങ്ങാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയതായി നടത്തിയ കൃഷി വൻ നഷ്ടമാണെന്നും നെൽകൃഷി വർധിപ്പിക്കുന്നതിലൂടെ മോക്ഷം കിട്ടുമെന്ന ഭാവമാണ് കൃഷിമന്ത്രിക്കുള്ളതെന്നും ആക്ഷേപിച്ച കുര്യൻ നെൽകൃഷി അവസാനിപ്പിച്ച് പാടശേഖരങ്ങളെ കുടിവെള്ള സ്രോതസ്സിനും മീൻവളർത്തലിനും വിനോദസഞ്ചാര പദ്ധതികളിലും പ്രയോജനപ്പെടുത്തണമെന്ന് ഉപദേശിക്കുകയും ചെയ്തു. നെൽകൃഷി വ്യാപിപ്പിക്കുക സർക്കാർ നയമാണെന്നിരിക്കെ കുര്യേൻറത് അച്ചടക്ക ലംഘനമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അന്നുതന്നെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. ത​െൻറ വകുപ്പ് മന്ത്രിയെ വകവെക്കാത്ത റവന്യുവകുപ്പ് സെക്രട്ടറിയോടുള്ള കടുത്ത എതിർപ്പും വിയോജിപ്പും സി.പി.ഐ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കുര്യനെ മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കുര്യ​െൻറ അടുപ്പം മൂലം ഇത് നടന്നിരുന്നില്ല. മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താനാണ് സി.പി.ഐയുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story