Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:32 AM GMT Updated On
date_range 14 Sep 2018 5:32 AM GMTനിരവധി പേർക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി.
text_fieldsbookmark_border
കുന്നംകുളം: പ്രളയം മൂലം ദുരിതത്തിലായവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരവധി പേർക്ക് ലഭിച്ചില്ലെന്ന് പരാതി. നഗരസഭ പ്രദേശമായ വടുതലയിലെ 30 കുടുംബങ്ങൾ ഇതു സംബസിച്ച് തഹസിൽദാർക്ക് പരാതി നൽകി. കരിയാംതടം, കലയാംകുളം പ്രദേശത്തുള്ളവരാണ് പരാതിക്കാർ. മേഖലയിൽ 100 ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതിൽ 35 വീട്ടുകാർ ക്യാമ്പുകളിലേക്ക് മാറി. മറ്റുള്ളവർ ബന്ധുവീടുകളിലാണ് കഴിഞ്ഞിരുന്നത്. ക്യാമ്പുകളിൽ എത്താതിരുന്ന പലർക്കുമാണ് ധനസഹായം ലഭിക്കാത്തത്. വെള്ളം കയറിയ വീടുകളിലുള്ളവർ ആവശ്യമായ രേഖകൾ സഹിതം വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിറകിലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, വില്ലേജ് ഓഫിസർ പരിശോധന നടത്തിയാണ് സഹായം നൽകിയതെന്ന് കൗൺസിലർ വ്യക്തമാക്കി.
Next Story