Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: ലോകബാങ്ക്​ സംഘം ഇന്ന്​ ജില്ലയിൽ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ പ്രളയക്കെടുതിയുടെ നഷ്ടം വിലയിരുത്താൻ ലോകബാങ്കി​െൻറയും ഏഷ്യൻ വികസന ബാങ്കി​െൻറയും പത്തംഗ സംഘം വ്യാഴാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 8.30ന് തൃശൂര്‍ ലൂസിയ പാലസില്‍ ചേരുന്ന അവലോകന യോഗത്തിന് ശേഷമാണ് സന്ദർശനം. ലോക ബാങ്ക് പ്രതിനിധികളായ സീനിയര്‍ റൂറല്‍ ഡെവലപ്‌മ​െൻറ് സ്‌പെഷലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്‌ക് മാനേജ്‌മ​െൻറ് കണ്‍സള്‍ട്ടൻറ് യെഷിക മാലിക്, എന്‍വേയണ്‍മ​െൻറ് സ്‌പെഷലിസ്റ്റ് ദീപ ബാലകൃഷ്ണന്‍, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മ​െൻറ് സ്‌പെഷലിസ്റ്റുമാരായ പീയുഷ് ഷേക്‌സരിയ, പ്രിയങ്ക ദിസ്സനായകെ, വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ കണ്‍സള്‍ട്ടൻറ് പി.കെ. കുര്യന്‍, എ.ഡി.ബി പ്രതിനിധികളായ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ സ്‌പെഷലിസ്റ്റ് അലോക് ഭരദ്വാജ്, അര്‍ബന്‍ ആൻഡ് വാട്ടര്‍ കണ്‍സള്‍ട്ടൻറ് അനില്‍ദാസ്, സീനിയര്‍ അര്‍ബന്‍ സ്‌പെഷലിസ്റ്റ് അശോക് ശ്രീവാസ്തവ, വാട്ടര്‍ സെക്ടര്‍ കണ്‍സള്‍ട്ടൻറ് ജയകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story