Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 10:20 AM GMT Updated On
date_range 13 Sep 2018 10:20 AM GMTസാലറി ചലഞ്ച്: യു.ടി.ഇ.എഫ് പ്രകടനം നടത്തി
text_fieldsbookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാർക്ക് കഴിവിനനുസരിച്ച തുക നൽകുവാനുള്ള അവസരം നിഷേധിക്കരുത്, എല്ലാവരെയും പുനരധിവാസത്തിൽ പങ്കാളികളാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ടി.ഇ.എഫ് ജില്ല കമ്മിറ്റി പ്രകടനം നടത്തി. ജില്ല ചെയർമാൻ കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതത്തിൽ അകപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കണമെന്നും പലിശരഹിത വായ്പ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.രാമദാസ് അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എ.എം.ജെയ്സൻ, എ.എച്ച്.എസ്.ടി.എ. ജില്ല പ്രസിഡൻറ് സന്തോഷ് ഇമ്മട്ടി, എച്ച്.എസ്.എസ്.ടി.എ. ജില്ല സെക്രട്ടറി റെജോ ജോസ്, എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ബി.ശ്രീധരൻ, ടി.ജി.രഞ്ജിത്ത്, എം.ഒ.ഡെയ്സൻ, ഐ.ബി.മനോജ്, പി.ജി.സുരേന്ദ്രൻ, സി.കെ.ബാലൻ എന്നിവർ സംസാരിച്ചു.
Next Story