Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 8:21 AM GMT Updated On
date_range 13 Sep 2018 8:21 AM GMTപുഴയിൽ ഉപ്പുവെള്ള ഭീഷണി കണക്കൻകടവ് െറഗുലേറ്ററിെൻറ ഷട്ടറുകൾ താഴ്ത്തി
text_fieldsbookmark_border
മാള: പുഴയിൽ ഉപ്പുവെള്ള ഭീഷണി രൂക്ഷമായതോടെ കണക്കൻകടവ് െറഗുലേറ്റർ കം ബ്രിഡ്ജിെൻറ ഷട്ടറുകൾ പൂർണമായി താഴ്ത്തി. പെരിങ്ങൽകൂത്ത് ഡാമിൽനിന്നുള്ള വെള്ളം തടഞ്ഞ് നിർത്തുന്ന അവസാന തടയണയാണിത്. പ്രളയത്തിൽ പത്ത് ഷട്ടറുകളും തുറന്നിരുന്നു. വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഷട്ടറുകൾ താഴ്ത്തി. മോട്ടോർ തകരാറിലായതിനെത്തുടർന്ന് ഷട്ടർ താഴ്ത്താൻ വൈകിയെന്ന് അധികൃതർ പറഞ്ഞു. ഇതോടെ പുഴയിലേക്ക് ഉപ്പുവെള്ളവും കയറി. ഒന്നിലധികം ഷട്ടറുകൾ ഉണ്ടെങ്കിലും ഒരെണ്ണത്തിന് മാത്രമാണ് തകരാർ സംഭവിച്ച് താഴ്ത്താൻ കഴിയാതിരുന്നത്. നേരത്തേ തകരാറിലായ ഷട്ടറിൽ കൂടി ഉപ്പ് ജലം കയറിയിരുന്നതായി കർഷകർ പറഞ്ഞു. മോട്ടോർ അറ്റകുറ്റപ്പണി നടത്താൻ ഊർജിത ശ്രമം നടത്തിയിരുന്നു. കണക്കൻകടവിൽ സ്ഥാപിച്ച െറഗുലേറ്റർ കം ബ്രിഡ്ജിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം പ്രദേശത്തെ ജലാശയങ്ങളിൽ വ്യാപകമായി ഉപ്പ് കലർന്നിരുന്നു. ഇത് കാർഷിക മേഖലക്ക് തിരിച്ചടിയായി. കനത്ത നഷ്്ടവുമുണ്ടായി. കുണ്ടൂർ, കുഴൂർ തുടങ്ങിയ നിരവധി മേഖലകളിൽ ഉപ്പ് കയറി കൃഷിക്ക് നാശം സംഭവിച്ചു. പുഴയിലേക്ക് ഉപ്പ് കയറിയതോടെ പ്രധാനപ്പെട്ട ജലസേചന പദ്ധതികളുടെ പ്രവർത്തനം നിലക്കുകയും ചെയ്തു. ഷട്ടറുകളുടെ അടിഭാഗത്തെ കോൺക്രീറ്റ് വ്യാപകമായി അടർന്നിട്ടുണ്ട്. ഇത് പൂർണമായി അറ്റകുറ്റപ്പണി നടത്തണമെന്നും ഉപ്പ് കയറുന്നതിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story