Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 6:35 AM GMT Updated On
date_range 12 Sep 2018 6:35 AM GMTറോഡിെൻറ ശോച്യാവസ്ഥക്കെതിരെ ശയന പ്രദക്ഷിണം
text_fieldsbookmark_border
ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന്‍- റവന്യൂ ഡിവിഷന്‍ ഓഫിസിലേക്ക് പോകുന്ന റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദള്‍ പ്രവര്‍ത്തകര്‍ ശയനപ്രദക്ഷിണം നടത്തി. കാലങ്ങളായി തകര്‍ന്ന ഇരിങ്ങാലക്കുടയിലെ പ്രധാനപ്പെട്ട ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ മുറവിളി കൂട്ടിയിട്ടും നഗരസഭ ഒരു നീക്കവും നടത്തിയില്ല. ഇതോടെയാണ് കോണ്‍ഗ്രസ് സേവാദള്‍പ്രവര്‍ത്തകര്‍ സമരവുമായി രംഗത്ത് വന്നത്. കാലങ്ങളായി തകര്‍ന്ന ഈ റോഡിൽ ജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോള്‍ താല്‍കാലികമായി കുഴിയടക്കുന്ന രീതി മാത്രമാണ് നഗരസഭ കൈെകാള്ളുന്നത്. ഷിയാസ് പാളയംകോട്ടുകാരന്‍, ജോസ് മഞ്ഞളി എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്.
Next Story