Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതപ്പുഴയിൽ...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
ചെറുതുരുത്തി : ഭാരതപ്പുഴയുടെ പള്ളം തീരത്ത് പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളം പള്ളത്ത് വീട്ടിൽ കുഞ്ഞുമരയ്ക്കാർ (കുഞ്ഞാപ്പ) - സുമയ്യദമ്പതികളുടെ മകനും ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ സലാഹുദ്ദീനാണ് ( 14) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സലാഹുദ്ദീനും കൂട്ടുകാരും ചേർന്ന് പുഴക്കരയിലെത്തിയത്. അഗ്നിശമന സേനയും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആറരയോടെ വെള്ളത്തിലകപ്പെട്ട സലാഹുദ്ദീ​െൻറ മൃതദേഹം ഷൊർണൂർ മുണ്ടായയിൽ നിന്ന് കണ്ടെത്തി. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ. സഹോദരങ്ങൾ: ഷാഹിദ്, ഫാത്തിമ
Show Full Article
TAGS:LOCAL NEWS 
Next Story