Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightP1 LEAD CHANGE ലീഡ്​...

P1 LEAD CHANGE ലീഡ്​ മാറ്റം. ഹെഡിങ്ങിലും മാറ്ററിലും മാറ്റമുണ്ട്​

text_fields
bookmark_border
തീവിലയ്ക്ക് താക്കീത് പ്രതിപക്ഷ പോരാട്ടത്തിന് ഇന്ധനമേകി ബന്ദിനും ഹർത്താലിനും വൻ ജനപിന്തുണ എ.എസ്. സുരേഷ്കുമാർ ന്യൂഡൽഹി: ഇന്ധന വിലക്കയറ്റം ജനജീവിതം പിടിച്ചുലക്കുേമ്പാൾ മുഖംതിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാറിന് താക്കീതായി പ്രതിപക്ഷ പ്രക്ഷോഭം. കോൺഗ്രസി​െൻറ നേതൃത്വത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ച ആറുമണിക്കൂർ ഭാരതബന്ദും ഇടതുപാർട്ടികളുടെ അഖിലേന്ത്യ പണിമുടക്കും കേരളമടക്കം പല സംസ്ഥാനങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. ബന്ദും ഹർത്താലും കാര്യമായി ബാധിക്കാത്ത പതിവിൽനിന്ന് വ്യത്യസ്തമായി ഇക്കുറി വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങൾക്ക് വലിയ ജനപിന്തുണയാണ് ഉണ്ടായത്. ഇത് ദേശീയതലത്തിൽ പ്രതിപക്ഷ കൂട്ടായ്മക്ക് ഉണർവേകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ യോജിച്ച പോരാട്ടത്തിന് നേതൃത്വം നൽകാൻ കഴിയുമെന്ന് കോൺഗ്രസിന് ആത്മവിശ്വാസമേകിയ പ്രതിഷേധമായി ഭാരത്ബന്ദ് മാറി. െഎക്യപ്രതിപക്ഷം ബി.ജെ.പിയെ തോൽപിക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും കേന്ദ്രത്തിനെതിരെ പ്രതിപക്ഷ െഎക്യനിര ഉയരണമെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​െൻറ പ്രസ്താവനയും ഇതി​െൻറ സൂചനയായി. കോൺഗ്രസിനു പുറമെ സമാജ്വാദി പാർട്ടി, എൻ.സി.പി, ഡി.എം.കെ, ജനതാദൾ-എസ്, ആർ.ജെ.ഡി, എം.എൻ.എസ് തുടങ്ങി 21പാർട്ടികളുടെ െഎക്യ പ്രകടനമായി ഡൽഹി റാലി മാറി. ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ശ്രദ്ധേയ സാന്നിധ്യമായി. കോൺഗ്രസി​െൻറയും ഇതര പ്രതിപക്ഷ പാർട്ടികളുടെയും ഭാരത് ബന്ദിനെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിച്ചു. ഇടതുപാർട്ടികളുടെ അഖിലേന്ത്യാ ഹർത്താലിനോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പ്രകടനത്തിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേതൃത്വം നൽകി. സമരങ്ങൾ ബാധിക്കാത്ത ഡൽഹിയിൽ ഭാഗികം. രാഹുൽ രാജ്ഘട്ടിലെത്തി മഹാത്മ ഗാന്ധിക്ക് ആദരമർപ്പിച്ചശേഷം അവിടെനിന്ന് രാംലീല മൈതാനിയിലേക്ക് പ്രകടനം നയിച്ചു. കൈലാസത്തിൽനിന്ന് കൊണ്ടുവന്ന തീർഥജലം സമാധിയിൽ ഒഴുക്കി. പതിനായിരങ്ങൾ നിരന്ന റാലിയിൽ സോണിയ ഗാന്ധി, മൻമോഹൻ സിങ്, ശരദ് പവാർ, ഗുലാംനബി ആസാദ്, ശരദ് യാദവ് തുടങ്ങിയവർ പെങ്കടുത്തു. വേറിട്ടു നടത്തിയ ഇടതുറാലിയും മോദിസർക്കാറി​െൻറ നിസ്സംഗതക്കെതിരായ മുന്നറിയിപ്പായി. ജന്തർമന്തറിൽനിന്ന് പാർലമ​െൻറ് സ്ട്രീറ്റിലേക്ക് നീങ്ങിയ പ്രകടനത്തിൽ തപൻ സെൻ, നീലോൽപൽ ബസു, സി.പി.െഎ നേതാക്കളായ സുധാകർ റെഡ്ഡി, ഡി. രാജ, ബിനോയ് വിശ്വം തുടങ്ങിയവർ പെങ്കടുത്തു. പ്രകടനം നയിച്ച െയച്ചൂരി അടക്കമുള്ളവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. പല സംസ്ഥാനങ്ങളിലും ജനജീവിതം സ്തംഭിച്ചു. ബിഹാർ, കർണാടക, അസം, ഒഡിഷ എന്നിവിടങ്ങളിൽ ബന്ദ് ജനജീവിതത്തെ ബാധിച്ചു. എം.എൻ.എസ് പിന്തുണച്ചതിനാൽ മുംബൈയിലും പുണെയിലും ബന്ദ് ചലനം സൃഷ്ടിച്ചു. ബിഹാറിലും അസമിലും അനിഷ്ടസംഭവങ്ങൾ അരങ്ങേറി. പഞ്ചാബിലും ഹരിയാനയിലും ചില മേഖലകളിൽ രാവിലെ കടകൾ അടഞ്ഞുകിടന്നു. ഗുജറാത്തിൽ സമ്മിശ്ര പ്രതികരണമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story