Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2018 5:23 AM GMT Updated On
date_range 11 Sep 2018 5:23 AM GMTകനോലി കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി
text_fieldsbookmark_border
മന്ദലാംകുന്ന്: കനോലി കനാൽ തീരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് െഡവലപ്മെൻറ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (ഡാക്ക) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കനോലിക്ക് കുറുകെയുള്ള മന്ദലാംകുന്ന് പാലത്തിെൻറ അപ്രോച്ച് റോഡിലും പരിസരത്തുമായാണ് കോഴി അവശിഷ്ടം ഉൾെപ്പടെ മാലിന്യം തള്ളുന്നത്. പരിസരത്തുള്ളവർക്കും വഴിയാത്രികർക്കും ഏറെ ദുരിതമുണ്ടാക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്ത് അധികാരികളും വടക്കേക്കാട് പൊലീസും ശക്തമായി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഹബീബ് കുന്നിക്കൽ ഉദ്ഘാടനം ചെയ്തു. ഫൈസൽ മുക്രിയകത്ത് അധ്യക്ഷത വഹിച്ചു. റിയാസ് കടവിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫാസിൽ കടവിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഷഹബാസ് (പ്രസി.), റിസിൻ മുഹമ്മദ് (ജന.സെക്ര.), ഫൈസൽ മുക്രിയകത്ത് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു
Next Story