Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൃഹോപകരണങ്ങൾ വിതരണം

ഗൃഹോപകരണങ്ങൾ വിതരണം

text_fields
bookmark_border
മാള: കുഴൂർ പഞ്ചായത്ത് ഇരുമ്പിങ്ങൽതറ കോളനിയിലെ നൂറോളം കുടുംബങ്ങൾ, പുത്തൻചിറ, കരുവന്നൂർ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും എം.എസ്.എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ചെയ്തു. മിക്സി, പ്രഷർകുക്കർ, കിടക്ക ഉൾപ്പെടും. ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വർഷം നീളുന്ന കർമപദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതി​െൻറ ഭാഗമായി പ്രദേശങ്ങളിൽ കൗൺസലിങ്, മെഡിക്കൽ ക്യാമ്പ്, സ്വയംതൊഴിൽ പദ്ധതികൾ ഉൾപ്പെടെയുള്ളവ നടപ്പാക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ, സംസ്ഥാന കൗൺസിൽ അംഗം സാലി സജീർ, താലൂക്ക് സെക്രട്ടറി റാഫി സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.എസ്. ബഷീർ എ.കെ. അബ്ദുറഹ്മാൻ, അഷ്റഫ് മാളിയേക്കൽ, പി.കെ.എം. അഷ്റഫ്, സുരേഷ് ഡാവിഞ്ചി, കാർട്ടൂണിസ്റ്റ് സുധീർനാഥ്, സി.എം. റിയാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story