Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസബിതയുടെ വീടെന്ന...

സബിതയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു

text_fields
bookmark_border
ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമായി. നീഡ്സ് സൗജന്യമായി നിർമിച്ചുനൽകിയ ഭവനത്തി​െൻറ താക്കോൽ കൈമാറ്റം ഞായറാഴ്ച നടക്കുമെന്ന് പ്രസിഡൻറ് തോമസ് ഉണ്ണിയാടൻ അറിയിച്ചു. നഗരസഭ ഒന്നാം വാർഡിലെ മൂർക്കനാട് വടക്കേപറമ്പിൽ പരേതനായ അബ്ദുൽ ഖാദറുടെ മകൾ സബിതക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകിയത്. ജന്മനായുണ്ടായ അസുഖം മൂലം 30 വർഷമായി പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും സാധിക്കാത്ത സബിതയും 72 വയസ്സുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. ഏഴുലക്ഷം രൂപ ചെലവഴിച്ച് 625 ചതുരശ്രയടി വിസ്തൃതിയുള്ള വീടാണ് നിർമിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story