Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരൂപ്പടന്ന സൗഹൃദ...

കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ വിവാഹ സഹായം ഒരുക്കി

text_fields
bookmark_border
കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവതിക്ക് മാംഗല്യം. കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവി​െൻറ മകൾ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തുന്നത്. വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിൾ വെള്ളാങ്ങല്ലൂർക്കാരൻ വീട്ടിൽ മോഹന​െൻറ മകൻ വിനുവും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച കാരുമാത്ര തെക്കുംകര അമേയ കുമാരേശ്വര ക്ഷേത്രത്തിൽ വെച്ചാണ് നടത്തുന്നത്. പത്ത് പവൻ സ്വർണവും അനുബന്ധ സാമ്പത്തിക സഹായങ്ങളും ഞായറാഴ്ച വൈകീട്ട് 4.30ന് വി.ആർ. സുനിൽകുമാർ എം.എൽ.എ കൈമാറും. ഇത് സംബന്ധിച്ച് ലക്കി ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ കൂട്ടായ്മ ചെയർമാൻ പി.കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. പി.എസ്. സിദ്ദീഖ്, സി.കെ. ഷാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story