Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കുശേഷം ചൂട്​:...

മഴക്കുശേഷം ചൂട്​: രണ്ടുപേർക്ക് പൊള്ളലേറ്റു

text_fields
bookmark_border
തൃശൂർ: ജില്ലയിൽ രണ്ടുപേരെ ദേഹത്ത് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യാതപത്തിന് സമാനമായതാണ് പൊള്ളലി​െൻറ ലക്ഷണങ്ങളെന്ന് ആശുപത്രി അധികൃതർ പറയുന്നു. അഞ്ചേരി മുല്ലശ്ശേരി പോളി (44), പുത്തൂർ എളംതുരുത്തി തറയിൽ രമേഷ് (43) എന്നിവർക്കാണ് പുറത്ത് പൊള്ളലേറ്റത്. ചെറുതുരുത്തിയിൽ വീട് നിർമാണത്തിനിടെയായിരുന്നു സംഭവം. സ്വന്തം വീട്ടുപറമ്പിൽ തന്നെയുള്ള പണിക്കിടെയാണ് രമേഷിന് പൊള്ളലേറ്റത്. സൂര്യാതപമെന്ന് സംശയമുയർന്നെങ്കിൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആഴ്ച നീണ്ട കനത്ത മഴക്ക് പിന്നാലെ ഉയർന്ന ചൂടാണ് കാരണമെന്ന് കരുതുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story