Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചലച്ചിത്രമേളയും സ്കൂൾ...

ചലച്ചിത്രമേളയും സ്കൂൾ കലോത്സവവും നടത്താൻ സമ്മർദം

text_fields
bookmark_border
തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവവും സ്കൂൾ കലോത്സവവും സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവവും സംഘടിപ്പിക്കാൻ സമ്മർദം. ആഘോഷ പൊലിമ കുറച്ച് നടത്താൻ സാംസ്കാരിക പ്രവർത്തകർ മന്ത്രി എ.കെ. ബാലനെ നേരിൽ കണ്ട് നിർദേശമുന്നയിച്ചു. നടത്തിപ്പിനായി സർക്കാർ ഫണ്ട് വിനിയോഗിക്കാതെ മറ്റ് ധനാഗമ മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് മന്ത്രിക്ക് മുന്നിൽ വെച്ച നിർദേശം. എന്നാൽ സർക്കാർ തീരുമാനം പുറത്തുവരാൻ വൈകും. ചികിത്സ കഴിഞ്ഞ് അമേരിക്കയിൽനിന്ന് മുഖ്യമന്ത്രിയെത്തുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി സാധ്യമാക്കുമെന്നാണ് മന്ത്രി എ.കെ. ബാലനോടടുത്ത സാംസ്കാരിക പ്രവർത്തകർ പറയുന്നത്. പൊതുഭരണവകുപ്പി​െൻറ ആഘോഷങ്ങളൊഴിവാക്കാനുള്ള നിർദേശത്തിൽ മന്ത്രിമാർ തന്നെ പരസ്യമായി എതിർപ്പുയർത്തി രംഗത്ത് വന്നിരുന്നു. പ്രളയത്തിൽ തളർന്നവരെ തിരികെയെത്തിക്കുന്നതിൽ കലാ-സാംസ്കാരിക മേഖലക്ക് വലിയ പങ്കുണ്ടെന്നതിനാൽ ഇത്തരം മേളകൾ ഒഴിവാക്കരുതെന്നാണ് സാംസ്കാരിക പ്രവർത്തകരുടെയും വാദം. ചലച്ചിത്രോത്സവത്തിനുള്ള നടപടികൾ എല്ലാം പൂർത്തിയായിരിക്കെ കൂടിയാലോചനയോ അഭിപ്രായം തേടലോ ഇല്ലാതെ ഉത്തരവിറക്കിയതിലും എതിർപ്പുണ്ട്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ കമൽ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ബാലനെ കമൽ കാണുകയും ചെയ്തു. സ്കൂൾ കലോത്സവത്തി​െൻറ കാര്യത്തിലും ഇത് തന്നെയാണ് നിർദേശം. കുട്ടികൾ കലോത്സവങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും മേളയൊഴിവാക്കുന്നത് ശരിയല്ലെന്നുമാണ് വിലയിരുത്തുന്നത്. മാത്രവുമല്ല, മത്സരാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് സ്കൂൾ കലോത്സവം. വലിയ ആഘോഷങ്ങളൊഴിവാക്കി മത്സര ഇനങ്ങളായി മേള സംഘടിപ്പിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പും പറയുന്നത്. മേള നടക്കണം -സനൽകുമാർ ശശിധരൻ (സംവിധായകൻ) നമ്മുടെ ചലച്ചിത്രോത്സവം ഒരു സംസ്ഥാന ഉത്സവമോ ദേശീയോത്സവമോ അല്ല; അന്തര്‍ദേശീയ ഉത്സവമാണ്. കേരളം എന്ന ദേശത്തി​െൻറ ബ്രാന്‍ഡ് അംബാസഡര്‍ നമ്മുടെ ചലച്ചിത്രോത്സവമാണ്. ദുരിതകാലത്ത് ചെലവുചുരുക്കി നടത്താന്‍ കഴിയും. ഫെസ്റ്റിവല്‍ നടത്തിപ്പി​െൻറ പ്രധാന ചെലവ് പുറത്തുനിന്ന് സിനിമകള്‍ കൊണ്ടുവരാനും ഡയറക്ടര്‍മാരുടെയും ജൂറിമാരുടെയും യാത്രാ-താമസ ചെലവുകള്‍ വഹിക്കാനും മറ്റുമാണ്. ഇത്തവണ മത്സരചിത്രങ്ങളുടെ പ്രതിനിധികളെയും ജൂറികളേയും മാത്രം പുറത്തുനിന്നു കൊണ്ടുവന്നാല്‍ മതിയെന്ന് തീരുമാനിക്കുക. ഇന്ത്യന്‍ മാസ്റ്റേഴ്സി​െൻറ സിനിമകള്‍ക്ക് മാത്രമായി ഈ ഫെസ്റ്റിവല്‍ മാറ്റിവെക്കുക. മേള മുടങ്ങരുത്, മുടക്കരുത് എന്നാണെ​െൻറ ആഗ്രഹം.
Show Full Article
TAGS:LOCAL NEWS
Next Story