Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രിക്കറ്റ്​ സിനിമയുടെ ...

'ക്രിക്കറ്റ്​' സിനിമയുടെ തിയറ്റര്‍ കലക്​ഷൻ ദുരിതാശ്വാസനിധിയിലേക്ക്

text_fields
bookmark_border
തൃശൂര്‍: 'ക്രിക്കറ്റ്' സിനിമയുടെ മുഴുവന്‍ തിയറ്റര്‍ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് നിര്‍മാതാക്കളായ സിനിമ ടെമ്പിള്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. സചിന്‍ ടെണ്ടുല്‍കറി​െൻറ കായികജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച സിനിമ തൃശൂരില്‍ പൂര്‍ത്തിയായി. സിനിമ ടെമ്പിള്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച് നവാഗതനായ ശ്രീജിത്ത് രാജനാണ് ചിത്രം സംവിധാനം ചെയ്തത്. ഒക്ടോബറില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. കളിസ്ഥലങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കൗമാരക്കാരായ കുട്ടികള്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമ​െൻറിനുവേണ്ടി തയാറെടുക്കുന്നതും ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഇതിവൃത്തം. ശ്രീജിത്ത് രാജനും ലെയ്‌സണ്‍ ജോണും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ചിത്രത്തി​െൻറ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ പി.മോഹന്‍, ടിറ്റോ ഫ്രാന്‍സിസാണ് എഡിറ്റര്‍, ശ്രീജിത്ത് രാജ​െൻറ വരികള്‍ക്ക് കൃഷ്ണലാല്‍ സംഗീതം നല്‍കിയിരിക്കുന്നു. മധു ബാലകൃഷ്ണനും കൃഷ്ണലാലുമാണ് ഗായകര്‍.
Show Full Article
TAGS:LOCAL NEWS 
Next Story