Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2018 6:21 AM GMT Updated On
date_range 7 Sep 2018 6:21 AM GMTകേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ചാലക്കുടി താലൂക്ക് ആശുപത്രി സന്ദർശിക്കും
text_fieldsbookmark_border
ചാലക്കുടി: പ്രളയക്കെടുതിയെ തുടർന്ന് വൻ നാശം നേരിട്ട ചാലക്കുടി താലൂക്ക് ആശുപത്രി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി താലൂക്ക് ആശുപത്രിയിലെത്തും. മന്ത്രി കെ.കെ. ശൈലജയും ഉണ്ടാകും. പ്രളയക്കെടുതിയെ തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രി പ്രവർത്തനക്ഷമമാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. 20 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ഉപകരണങ്ങളും മറ്റും സ്ഥാപിക്കാതെ ആശുപത്രിക്ക് പ്രവർത്തിക്കാനാവില്ല. 10 ഡയാലസിസ് മെഷീനുകൾ, മാമോഗ്രാം മെഷീൻ, 1.5 കോടിയുടെ മരുന്നുകൾ, 20 കമ്പ്യൂട്ടറുകൾ, 10 മെഡിസിനൽ സ്റ്റോറേജ് റഫ്രിജറേറ്ററുകൾ, മൂന്ന് ഡെൻറൽ ചെയറുകൾ, 10 എ.സികൾ, നേത്രപരിശോധന ഉപകരണങ്ങൾ, ഒ.പി.യിലെ ഇ.എൻ.ടി വർക് സ്റ്റേഷനുകൾ, മോർച്ചറിയിലെ മൂന്ന് ഫ്രീസറുകൾ തുടങ്ങിയവയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ അടിയന്തരമായി 25 ലക്ഷം രൂപ വേണം. വിവിധ സന്നദ്ധ സംഘങ്ങളെത്തി താലൂക്ക് ആശുപത്രി ശുചീകരിച്ചുകൊണ്ടിരിക്കുകയാണ്. 4.5 ലക്ഷം രൂപ ചെലവഴിച്ച് ഒ.പി വിഭാഗം പെയിൻറ് ചെയ്ത് നൽകുമെന്ന് ഒാൾ കേരള പെയിേൻറഴ്സ് അസോ. അറിയിച്ചു.
Next Story