Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചങ്ങാതിക്കുറി വഴി...

ചങ്ങാതിക്കുറി വഴി സമാഹരിച്ച പണം ദുരിതാശ്വാസത്തിന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ചങ്ങാതിക്കുറി വഴി സമാഹരിച്ച പണം പ്രളയ ദുരിതാശ്വാസത്തിലേക്ക് നൽകി സുമേധൻ. പൊരിബസാർ ശ്രുതി ബേക്കറിയാണ് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്ന പഴയ കാലത്തെ ചങ്ങാതിക്കുറി അഥവാ ചായക്കുറി നടത്തിപ്പി​െൻറ കേന്ദ്രമായത്. രാവിലെ അഞ്ച് മുതൽ വൈകുന്നേരം ആറ്വരെ വിൽക്കുന്ന ചായയുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്ന് ഉടമ സുമേധ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സഹായത്തിനായ് ഉണ്ണിയപ്പം ഉണ്ടാക്കി സുഹൃത്തുക്കളായ ബഷീറും വാർഡ് അംഗം ഹുസൈനും കൂടിയപ്പോൾ കച്ചവടം പൊടിപൊടിച്ചു. 7,130 രൂപയാണ് ചായ മാത്രം വിറ്റ് കിട്ടിയത്. ഇൗ തുക ഇ.ടി. ടൈസൺ എം.എൽ.എക്ക് കൈമാറി. തഹസിൽദാർ കെ.വി. തോമസ് പങ്കെടുത്തു. എം.എ. അനിൽ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story