Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയക്കെടുതി അവലോകന...

പ്രളയക്കെടുതി അവലോകന യോഗം പഞ്ചായത്ത് തലത്തിൽ മാലിന്യം ശേഖരിക്കും

text_fields
bookmark_border
ചാലക്കുടി: പഞ്ചായത്തുതലത്തിൽ മാലിന്യം ശേഖരിക്കാനും കുടിവെള്ള സ്രോതസ്സുകൾ വാർഡുതലത്തിൽ ശുദ്ധീകരിക്കാനും ചാലക്കുടിയിലെ പ്രളയക്കെടുതി അവലോകന യോഗം തീരുമാനിച്ചു. മാലിന്യങ്ങൾ തരംതിരിച്ച് വിവിധ ഏജൻസികൾ വഴി നീക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തും. കുടുംബശ്രീ മുഖേന സഹകരണ ബാങ്കുകൾ വഴി ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബി.ഡി. ദേവസ്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇന്നസ​െൻറ് എം.പി, നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ, വൈസ് പ്രസിഡൻറ് വിൽസൻ പാണാട്ടുപറമ്പിൽ, ബ്ലോക്ക് പ്രസിഡൻറുമാരായ കെ.കെ. ഷീജു, അമ്പിളി സോമൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സിനി ജോൺ, കെ.ആർ. സുമേഷ്, കെ.ജെ. ഡിക്‌സൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഉഷ ശശിധരൻ, തങ്കമ്മ വർഗീസ്, പി.പി. ബാബു, തോമസ് ഐ. കണ്ണത്ത്, കുമാരി ബാലൻ, ജെനീഷ് പി. ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story