Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക് പുസ്തക ...

വിദ്യാർഥികൾക്ക് പുസ്തക വിതരണം

text_fields
bookmark_border
ചാലക്കുടി: പ്രളയബാധിതരായ വിദ്യാർഥികൾക്ക് പുസ്തകങ്ങളും ബാഗുകളം വിതരണം ചെയ്തു. 7500 നോട്ട് ബുക്കുകൾ, 300 ബാഗുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. പ്രവാസികളും നാട്ടിലെ സുമനസ്സുകളും നൽകിയ സംഭാവന വഴിയാണ് പണം കണ്ടെത്തിയത്. കൊരട്ടി, മേലൂർ, കാടുക്കുറ്റി, പരിയാരം, കോടശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലായിരുന്നു വിതരണം. കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. കൊരട്ടി എം.എ.എം.എച്ച് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയരാജ് ആറ്റപ്പാടം, സിന്ധു ജയരാജ്, ഉമേഷ് ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story