Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യസംഭരണത്തിന്...

മാലിന്യസംഭരണത്തിന് ആശുപത്രി പരിസരം: ഹൈ​േകാടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: കൊരട്ടിയിലെ ത്വഗ്രോഗാശുപത്രിയുടെ പരിസരം മാലിന്യ സംഭരണത്തിന് വിട്ടുകൊടുക്കണമെന്ന തൃശൂർ ജില്ല കലക്ടറുടെ ഉത്തരവിനെതിരായ ഹരജിയിൽ ഹൈേകാടതി സർക്കാറി​െൻറ വിശദീകരണം തേടി. സമീപവാസിയായ ടോമി പോൾ നൽകിയ പൊതു താൽപര്യ ഹരജിയിലാണ് ഉത്തരവ്. സെപ്റ്റംബർ ഒന്നിനാണ് ഗാന്ധിഗ്രാം സർക്കാർ ത്വഗ്രോഗാശുപത്രി പരിസരം ഹരിത മിഷൻ ജില്ല കോഒാഡിനേറ്റർക്ക് വിട്ടുകൊടുക്കാൻ കലക്ടർ ഉത്തരവിട്ടത്. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനാണ് സ്ഥലം വിട്ടുകൊടുക്കാൻ നിർദേശിച്ചത്. മാലിന്യം സംഭരിക്കുന്നത് സമീപത്തെ കനാലിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുമെന്ന് ഹരജിയിൽ പറയുന്നു. പ്രളയദുരന്തത്തെതുടർന്ന് പകർച്ചവ്യാധി ഭീഷണി നേരിടുന്ന ഘട്ടത്തിൽ ഇത്തരമൊരു നടപടി കൂടുതൽ ഗുരുതരസ്ഥിതിയുണ്ടാക്കും. ആശുപത്രിയിൽ 300 കുഷ്ഠരോഗികളെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. പുറെമ 500 ഒ.പി കേസുമുണ്ട്. ഈ പരിസരത്ത് മാലിന്യം ശേഖരിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story