Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 12:11 PM IST Updated On
date_range 6 Sept 2018 12:11 PM ISTതൃശൂർ ഗവ. എൻജിനീയറിങ് കോളജ്പ്രളയകാലത്ത് സാേങ്കതിക വിദ്യയിൽ മാനവികത നെയ്ത കലാലയം
text_fieldsbookmark_border
തൃശൂർ: ജീവിതം മൊത്തം ചോർന്നൊലിച്ചു നിൽക്കുന്നവർ സങ്കടങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ കണ്ണ് കലങ്ങുന്നതവർ കണ്ടു. ഒരായുഷ്കാലത്തെ സ്വപ്നങ്ങൾ, കണ്മുന്നിൽ ചോർന്നൊലിച്ച് ഇനിയെന്ത് എന്ന ചോദ്യാക്ഷരത്തിന്മേൽ ജീവിതം തൂങ്ങിയാടിയവർ ...അവർക്കിടയിലാണ് അവർ വന്നത്. അവർ കൈതാങ്ങായി. അഞ്ച് പഞ്ചായത്തുകളിലെ മുവ്വായിരത്തിലധികം പ്രളയബാധിത വീടുകൾ. പ്രളയമെടുത്ത ഇൗ വീടുകളെയും പ്രദേശങ്ങളിലും പുനർനിർമിതിയിൽ തൃശൂർ ഗവ. എന്‍ജിനീയറിങ് കോളജിലെ 1350 വിദ്യാർഥികൾ ഭാഗഭാക്കാവുകയായിരുന്നു. യുവ എൻജിനീയറിങ് വിദ്യാർഥികളുടെ മാനവികത ഹൃദ്യമായി അനുഭവിക്കുകയാണ് താന്ന്യം, അന്തിക്കാട്, അരിമ്പൂര്‍, അടാട്ട്, എറിയാട് പഞ്ചായത്ത് നിവാസികൾ. എട്ടുമനയിൽ അഞ്ച് ദിവസങ്ങളിലായി പ്രളയത്തിലകപ്പെട്ട 310 വീടുകളിൽ വൈദ്യുതി വീണ്ടെടുക്കുകയും കേടായ ഉപകരണങ്ങൾ നന്നാക്കുക കൂടി െചയ്ത് കലാലയത്തിലെ യന്ത്രശാസ്ത്ര വിദ്യാർഥികൾ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. പഞ്ചായത്തുകളിൽ നാശനഷ്ട സർവേ പൂർത്തിയാക്കി കഴിഞ്ഞു. ഇതിൽ തന്നെ എറിയാടും അന്തിക്കാടും കണ്ട കെടുതിയുടെ ഭീകരത കുട്ടികളെപോലും ഭീതിപ്പെടുത്തുമെന്ന് വിദ്യാർഥികൾ പറയുന്നു. സർക്കാറിെൻറയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറയും നിർദേശ പ്രകാരം എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ മുഖേന കോളജിലെ മുഴുവൻ കുട്ടികൾ വെള്ളപ്പൊക്കം ബാധിച്ച പഞ്ചായത്തുകളിലേക്ക് അധ്യാപകരുടെ ആശിർവാദത്തോടെ ഇറങ്ങിപുറപ്പെടുകയായിരുന്നു. ഏറെ നാശം വിതച്ച എറിയാടും അന്തിക്കാടും പുനർനിർമാണത്തിെൻറ റെസിഡൻഷ്യൽ ക്യാമ്പാണ് അടുത്ത പരിപാടി. ഒപ്പം സർക്കാർ ആവശ്യപ്പെട്ട പ്രകാരം സിവിൽ, ആർക്കിടെക്ചർ വിഭാഗങ്ങളിൽ കുറഞ്ഞ െചലവിൽ വീട് നിർമിക്കുന്നതിന് ആവശ്യമായ പ്ലാനും സ്കെച്ചും കുട്ടികളിൽ നിന്ന് തന്നെ മത്സരാധിഷ്ഠിതമായി തയാറാക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിലാണ് അധ്യാപകർ. പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ഓരോ വീടുകളും സന്ദര്‍ശിച്ച് വീട്, വൈദ്യുതി, വെള്ളം തുടങ്ങി പശ്ചാത്തല സൗകര്യങ്ങൾ വിലയിരുത്തിയാണ് സർവേ നടത്തിയത്. എറിയാട് 1538 വീടുകളിൽ സർവേ നടത്തി. നഷ്ടങ്ങളുടെ കണക്ക് ഏറുേമ്പാഴും അടുത്തവീട്ടുകാരനാണ് കൂടുതൽ ബുദ്ധിമുട്ടുന്നതെന്നും അവരെ പരിഗണിക്കൂ എന്ന എറിയാടുകാരുടെ നന്മ ജീവിതത്തിൽ പുതിയ അനുഭവമായതായി കുട്ടികൾ വ്യക്തമാക്കി. ഇതിെനാപ്പം സർക്കാർ കിറ്റ് വിതരണത്തിെൻറ ഭാഗമായി വന്ന സാധനങ്ങളുടെ കലക്ഷൻ സെൻറർ കൂടിയായിരുന്നു കോളജ്. ശേഖരണവും സംഭരണവും അടക്കം കുട്ടികൾ തന്നെ ഏറ്റെടുത്താണ് െചയ്തിരുന്നത്. ഒപ്പം കോളജിനോട് ചേർന്ന മൂന്ന് ക്യാമ്പുകളിലും ഇവരുടെ സജീവ വളൻറിയർ സാന്നിധ്യം ഉണ്ടായിരുന്നു. പ്രതിഭയും സാങ്കേതിക വിജ്ഞാനവുമായി കുട്ടികൾക്ക് ഉൗർജ്ജവുമായി അധ്യാപകരും കൂടെ ഉണ്ടായിരുന്നു. ആവശ്യമായ സാധനങ്ങൾ സ്പോൺസർ ചെയ്ത് കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷനും ഇതിൽ പങ്കാളികളായി. ജില്ല ഭരണകൂടത്തിെൻറ ഉത്തരവോടെ കോസ്റ്റ്ഫോർഡിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഈ ഉദ്യമം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ വലുതാണ്. അടുത്തഘട്ടത്തിൽ സേവനത്തിെൻറ പ്രായോഗികത ജനങ്ങളിലേക്ക് എത്തിച്ച് നവകേരള സൃഷ്ടിയിൽ കലാലയത്തിെൻറ അടയാളമിടുകയാണ് യൗവനത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story