Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുന്നുകൾക്ക്...

കുരുന്നുകൾക്ക് കളിപ്പാട്ടം നിർമിച്ച് വിദ്യാർഥികൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയ ബാധിത പ്രദേശത്തെ അംഗൻവാടി കുരുന്നുകൾക്ക് കളിക്കോപ്പുകളും പഠനോപകരണങ്ങളും നിർമിച്ച് നൽകി വിദ്യാർഥികൾ. കൊടുങ്ങല്ലൂർ നഗരസഭയിലെ ഇരുപതാം വാർഡിലെ അംഗൻവാടി കുട്ടികൾക്കാണ് എറിയാട് കേരളവർമ ഹൈസ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ തുണിസഞ്ചി, സോപ്പ്, പീപ്പികൾ, അലങ്കാര ചിത്രങ്ങൾ, പഠനോപകരണങ്ങൾ എന്നിവ കൂടാതെ കളിക്കോപ്പുകളും നൽകിയത്. സ്കൂളിലെ പ്രവൃത്തിപരിചയ ക്ലബിലെ അംഗങ്ങളായ ശ്രീലക്ഷ്മി, അഭിനവ്, ഐശ്വര്യ തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭ കൗൺസിലറും മേത്തല സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ സി.പി. രമേശൻ, വാർഡ് കൗൺസിലർ പി.എസ്. വിനയകുമാർ, പ്രധാനാധ്യാപിക കെ.എസ്. ഷീല, അധ്യാപകരായ ടി.കെ. സഫിയ, എം.എം. വാഹിദ, എൻ. രാജേഷ്, പി.ജി. കൃഷ്ണനുണ്ണി, എം.ആർ. കലാകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story