Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ കൗൺസിലർമാരുടെ...

നഗരസഭ കൗൺസിലർമാരുടെ അലവൻസ് ദുരിതാശ്വാസത്തിന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിലർമാർ ഒരുമാസത്തെ അലവൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ മുന്നോട്ടുവെച്ച നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. അശോക തിയറ്ററി​െൻറ കിഴക്കുഭാഗത്തെ മുസിരിസ് വിസിറ്റിങ് സ​െൻററിലേക്ക് എൻ.എച്ച് 17മായി ബന്ധപ്പെടുത്തി നിർമാണം പൂർത്തീകരിക്കുന്ന റോഡിന് 'മുസിരിസ് വിസിറ്റർ സ​െൻറർ റോഡ്' എന്ന് നാമകരണം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. മുസിരിസ് പദ്ധതി എം.ഡിയുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷതവഹിച്ചു. കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, വി.ജി. ഉണ്ണികൃഷ്ണൻ, സി.സി. വിപിൻ ചന്ദ്രൻ, ഗീത, ടി.പി. പ്രഭേഷ്, സി.പി. രമേശൻ, ടി.എസ്. സജീവൻ, പി.ഒ. ദേവസി, ഷീല രാജ് കമൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story