Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 6:26 AM GMT Updated On
date_range 6 Sep 2018 6:26 AM GMTപ്രളയമേഖലയിൽ സേവനവുമായി ഗ്രാമിക
text_fieldsbookmark_border
കയ്പമംഗലം: പ്രളയം ഏറെനാശം വിതച്ച എടത്തിരുത്തി പഞ്ചായത്തിെൻറ വിവിധ മേഖലകളിൽ സേവന പ്രവർത്തനങ്ങളുമായി എം.ഇ.എസ് അസ്മാബി കോളജിെൻറ സേവന പരിപാടിയായ ഗ്രാമിക 2018 സംഘടിപ്പിച്ചു. ഇക്കണോമിക്സ് വിഭാഗത്തിെൻറ ആഭിമുഖ്യത്തിലാണ് എടത്തിരുത്തി പഞ്ചായത്തിലെ രണ്ട്, മൂന്ന്,നാല്, അഞ്ച്, ആറ്, 14 വാർഡുകളിൽ വിവിധ പരിപാടികൾ നടത്തിയത്. എല്ലാ വാർഡുകളിലും വിദ്യാർഥികളെ വിവിധ സ്‌ക്വാഡുകളായി നിയോഗിച്ച് പ്രളയക്കെടുതിയുടെ വിവരശേഖരണം നടത്തി. 14ാം വാർഡിലെ ഏറാക്കൽ റോഡ് വിദ്യാർഥികൾ ശുചീകരിച്ചു. മേഖലയിൽ വാസയോഗ്യമല്ലാത്തവിധം തകർന്ന വീടുകൾ പൊളിച്ച് മാറ്റി വേണ്ട സംവിധാനം ഒരുക്കി കൊടുക്കാനും വിദ്യാർഥികൾക്കായി. അധ്യാപക ദിനത്തിെൻറ ഭാഗമായി പ്രളയത്തിൽപ്പെട്ട സിറാജ് നഗർ എസ്.എൻ.എൽ.പി സ്‌കൂളിലെ അധ്യാപകരെ ആദരിച്ചു. കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പി. ജീന അധ്യക്ഷത വഹിച്ചു. എടത്തിരുത്തി വില്ലേജ് ഓഫിസർ ഷെക്കീർ, മെഡിക്കൽ ഓഫിസർ എം. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം പി.എ. അബ്ദുൽ ജലീൽ, അലുമ്നി അസോസിയേഷൻ ട്രഷറർ അഫ്സൽ യൂസഫ്, അധ്യാപകരായ ഷനിൽ കുമാർ, ധന്യ, ഷഹന, റിൻസിയ അലി, അസോസിയേഷൻ സെക്രട്ടറി കെ.ബി. തസ്‌നി എന്നിവർ നേതൃത്വം നൽകി.
Next Story