Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:41 AM IST Updated On
date_range 6 Sept 2018 11:41 AM ISTപ്രളയം: പ്രതി സർക്കാറല്ല -ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ
text_fieldsbookmark_border
തൃശൂർ: പ്രളയത്തിെൻറ ഉത്തരവാദിത്തം സർക്കാറിെൻറ തലയിൽ കെട്ടിവെക്കുന്ന കുശലത യോജിച്ചതല്ലെന്ന് ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തെ നേരിടാൻ പ്രളയമുണ്ടായ ഇടങ്ങളിൽ ഹെലിപ്പാഡുകളും എലിവേറ്റഡ് റോഡുകളും ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലയാളം സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ നടന്ന 'പ്രളയബാധിത േകരളം' ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം ആരുണ്ടാക്കിയെന്ന ചർച്ച അർഥശൂന്യമാണ്. സൂനാമി ആരുണ്ടാക്കിയെന്ന് ആരും ചോദിച്ചില്ല. പ്രകൃതിദുരന്തം തടയാൻ മനുഷ്യന് സാധിക്കില്ല. ഇനിയും ദുരന്തമുണ്ടായാൽ ജനങ്ങളെ എങ്ങനെ രക്ഷിക്കാമെന്നാണ് ചിന്തിക്കേണ്ടതും നടപടിയെടുക്കേണ്ടതും. 1924ലെ പ്രളയത്തിെൻറ ആവർത്തനമാണ് ഇപ്പോൾ ഉണ്ടായത്. അസാധാരണമായ മഴയാണ് കാരണം. തുലാവർഷമുണ്ടാകില്ലെ, ഡാമുകൾ അപ്പോൾ നിറച്ചാൽ പോരെ? എന്നൊക്കെ ചിലർ ചോദിക്കുന്നു. താൻ ഇനി വിവാദങ്ങൾക്കില്ല. തുലാവർഷം തമിഴ്നാടിെൻറ മഴയാണെന്ന് ഒാർക്കണം. ഇപ്പോൾ തന്നെ നദികളിൽ അഭൂതപൂർവമായി ജലനിരപ്പ് താഴ്ന്നു. കടുത്ത വരൾച്ചയാണ് വരാൻ പോകുന്നതെന്ന് സംശയിക്കണം. എക്കലും മണലും അടിഞ്ഞ് ഡാമുകളുടെ ശേഷി കുറഞ്ഞു. ഇത് മാറ്റി ശേഷി കുട്ടാനുള്ള നടപടികളാണ് ഡാം സുരക്ഷ അതോറിറ്റി ഇപ്പോൾ ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു. അഡ്വ. വി. ഗിരീശൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായിരുന്നു. വർഗീസ് തരകൻ വിഷയം അവതരിപ്പിച്ചു. അഡ്വ. ജോസഫ് ടാജറ്റ്, തൃശ്ശിവപുരം മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്വ. എം.ആർ. മനോജ്കുമാർ സ്വാഗതവും വിപിൻ എടപ്പുള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story