Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:41 AM IST Updated On
date_range 6 Sept 2018 11:41 AM ISTപീഡനാരോപണങ്ങളിൽ എങ്ങുമെത്താതെ അന്വേഷണം
text_fieldsbookmark_border
തൃശൂർ: ലൈംഗികാരോപണ കേസിൽ ജില്ലയിൽ സി.പി.എം പ്രതിസന്ധിയിലാവുന്നത് രണ്ട് വർഷത്തിനിടയിൽ മൂന്നാം തവണ. ഏറെ പിടിച്ച ുലച്ച വടക്കാഞ്ചേരി പീഡനക്കേസ്, മണലൂർ ഏരിയ കമ്മിറ്റിയിലെ പാവറട്ടിയിലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരായ ആരോപണം എന്നിവയാണ് മറ്റ് രണ്ടെണ്ണം. അപമര്യാദയായി പെരുമാറിയതുൾപ്പെടെ മറ്റ് നിരവധി പരാതികൾ ഇക്കാലത്തിനിടെ അവസാനിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ജയന്തൻ പീഡിപ്പിച്ചെന്ന ആരോപണവുമായി 2016 നവംബർ മൂന്നിനാണ് യുവതി, ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്തുന്നത്. പിറ്റേന്ന് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് ജയന്തനടക്കമുള്ളവരെ സസ്പെൻഡ് ചെയ്യാനും, പാർട്ടി തല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയോട് നിർദേശിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ജയന്തനെയടക്കം നുണപരിശോധന നടത്തിയെങ്കിലും തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചതുപോലെയാണ്. അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത ജയന്തൻ ഇപ്പോഴും പാർട്ടിക്ക് പുറത്താണ്. എന്നാൽ കൗൺസിലർ സ്ഥാനത്തുണ്ട്. കേസിെൻറ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തനിക്ക് മറ്റ് അറിവുകളൊന്നുമില്ലെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്തുവെന്ന് ജയന്തൻ പറയുന്നു. പാവറട്ടിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും മറ്റൊരു വിവാഹത്തിന് ശ്രമിച്ചതുമാണ് പരാതിക്കിടയാക്കിയത്. പാർട്ടിക്ക് നൽകിയ പരാതിയിൽ നടപടിയില്ലാതിരുന്ന സാഹചര്യത്തിലായിരുന്നു വിവരം പുറത്തായത്. ഇപ്പോൾ ഇരിങ്ങാലക്കുട കാട്ടൂരിൽ പാർട്ടി കുടുംബാംഗവും, ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവതിക്ക് നേരെയാണ് യുവജന നേതാവിെൻറ പീഡന ശ്രമമുണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story