Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയബാധിതർക്ക് 20...

പ്രളയബാധിതർക്ക് 20 സെൻറ് ഭൂമി നൽകി

text_fields
bookmark_border
ചെറുതുരുത്തി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി നൽകി ദേശമംഗലത്തുനിന്ന് വിണ്ടും നന്മ വാർത്ത. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പരേതനായ നമ്പ്രത്ത് വീട്ടിൽ നാരായണ​െൻറ ഭാര്യ രുക്മിണി, മകനും മുൻ ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറുമായ എൻ. മണികണ്ഠൻ, സഹോദരങ്ങളുമടക്കം 20 സ​െൻറ് ഭൂമിയാണ് പ്രളയദുരിതത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കാനായി സൗജന്യമായി നൽകിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന് ഭൂമിയുടെ സമ്മതപത്രം രുക്മിണി കൈമാറി. വാർഡ് അംഗം പി.എൻ. സുധ അധ്യക്ഷതവഹിച്ചു. വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു, സി.പി.എം ചേലക്കര ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, കെ.എസ്. ദിലീപ്, സി.പി.എം ദേശമംഗലം ലോക്കൽ സെക്രട്ടറി എം. സുകുമാരൻ എന്നിവർ സംസരിച്ചു. നേരത്തേ ദേശമംഗലം വാളേരി വീട്ടിൽ ചന്ദ്രമതി 12 സ​െൻറ് സ്ഥലം പ്രളയദുരിതത്തിൽപെട്ടവരെ സഹായിക്കാൻ സൗജന്യമായി നൽകിയിരിന്നു.
Show Full Article
TAGS:LOCAL NEWS 
Next Story