Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയന്ത്രണം വിട്ട്...

നിയന്ത്രണം വിട്ട് ചരക്കു ലോറി മറിഞ്ഞു

text_fields
bookmark_border
കുന്നംകുളം: മുൻസിപ്പൽ ഓഫിസിനു സമീപം നിയന്ത്രണംവിട്ട മിനിലോറി മറിഞ്ഞു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂരില്‍ നിന്ന് കോഴിക്കോട് ഫേറാക്കിലേക്ക് ഫർണിച്ചര്‍ നിർമാണ യൂനിറ്റുമായി പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ആറിന് നഗരസഭയുടെ പിറകുവശത്തെ വളവിലാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ക്രെയില്‍ കൊണ്ടുവന്ന് റോഡില്‍ നിന്ന് ലോറിയും ഉപകരണവും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story