Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിൻ റദ്ദാക്കൽ...

ട്രെയിൻ റദ്ദാക്കൽ സർവിസുകൾ വെട്ടിക്കുറക്കാനുള്ള നീക്കം

text_fields
bookmark_border
ഗുരുവായൂര്‍: ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവിസുകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണ് ഇടക്കിടെയുള്ള സർവിസ് റദ്ദാക്കലുകളെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഏത് പ്രശ്നമുണ്ടായാലും റെയിൽവേ ആദ്യം റദ്ദാക്കുന്നത് ഗുരുവായൂരിലേക്കുള്ള ട്രെയിനുകളാണ്. മുന്നറിയിപ്പില്ലാതെ പോലും ട്രെയിൻ റദ്ദാക്കിയ അനുഭവങ്ങളുണ്ട്. തദ്ദേശവാസികളെയും തീർഥാടകരെയും ദുരിതത്തിലാക്കുന്ന ട്രെയിൽ റദ്ദാക്കൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട് അധ്യക്ഷതവഹിച്ചു. സ്റ്റീഫൻ ജോസ്, ഒ.ആർ. പ്രതീഷ്, ടി.വി. കൃഷ്ണദാസ്, കെ. പ്രദീപ്കുമാർ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story