Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശുപത്രിക്കള്ളൻ

ആശുപത്രിക്കള്ളൻ പിടിയിൽ

text_fields
bookmark_border
തൃശൂർ: രോഗികളുടെയും സഹായത്തിനെത്തുന്ന കൂട്ടാളികളുടേയും പണവും ആഭരണവും കവരുന്ന 'ആശുപത്രിക്കള്ളൻ' പിടിയിൽ. മേപ്പാടി തൃകൈപറ്റ ദീപാലയം സന്തോഷ് കുമാർ (38) ആണ് അറസ്റ്റിലായത്. തീവ്രപരിചരണ വിഭാഗത്തിലുൾപ്പെടെ ആരുമില്ലാത്ത സമയത്ത് കയറി പണം, മൊബൈൽ, സ്വർണാഭരണം എന്നിവ മോഷ്ടിക്കുകയാണ് പതിവ്. കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ ആഗസ്റ്റ് 23ന് പണം കവർന്ന കേസിലാണ് നെടുപുഴ പൊലീസ് പ്രതിയെ പിടികൂടിയത്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story