Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടമുക്ക് എ.എം.എൽ.പി...

കോടമുക്ക് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക്​ കിറ്റ്​ നൽകി

text_fields
bookmark_border
പാവറട്ടി: പ്രളയ ദുരന്തത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കോടമുക്ക് എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്തു. അധ്യാപകർ, വെങ്കിടങ്ങ് പഞ്ചായത്ത്, പൂർവ വിദ്യാർഥികൾ, പാവറട്ടി വിശുദ്ധ യൗസേപ്പിതാവി​െൻറ തീർത്ഥകേന്ദ്രം എന്നിവർ ചേർന്നാണ് കിറ്റുകൾ നൽകിയത്. പുസ്തകങ്ങൾ, കുട, ബാഗ്, ചോറ്റുപാത്രം, അരി, പഞ്ചസാര, കുടിവെള്ളവും കിറ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഷാജു അമ്പലത്ത് വീട്ടിൽ അധ്യക്ഷത വഹിച്ചു. തീർത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പുവ്വത്തുകാരൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബീന എന്നിവർ ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, സ്കൂൾ മാനേജർ എം.എ. മുഹമ്മദ് കുട്ടി, പ്രധാനാധ്യാപകൻ ടി.യു. ജയ്സൻ, മദർ പി.ടി.എ പ്രസി. സജിനി, നുസ്റത്തുന്നീസ, അനുവർഗീസ്, പൂർവവിദ്യാർഥികളായ തിലകൻ, നൗഫൽ, സിറാജ്, വേണു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story