Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടികൾക്ക്‌...

അംഗൻവാടികൾക്ക്‌ കളിപ്പാട്ട വിതരണം

text_fields
bookmark_border
മേത്തല: പ്രളയത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട അംഗൻവാടികൾക്ക്‌ കൊടുങ്ങല്ലൂർ അഷ്ടപദി തിയറ്റേഴ്സ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. കടുക്കച്ചുവട് 84ാം നമ്പർ അംഗൻവാടിയിൽ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.കെ. സഹീർ അധ്യക്ഷത വഹിച്ചു. അഷ്ടപദി തിയറ്റേഴ്സ് സെക്രട്ടറി കെ.ടി. കണ്ണൻ, നഗരസഭ ഉപാധ്യക്ഷ ഹണി പിതാംബരൻ, കൗൺസിലർ ശോഭ, അഷ്ടപദി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ഇ.ഒ. ജോൺസൻ, അംഗൻവാടി വെൽഫെയർ കമ്മിറ്റി കൺവീനർ അബ്ദുൽജമാൽ, ഇ.എം. റിജീഷ്, കെ.എസ്. സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story