Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 6:05 AM GMT Updated On
date_range 4 Sep 2018 6:05 AM GMTപാമ്പിൻതുരുത്തിൽ ഒടുവിൽ ജനപ്രതിനിധികളെത്തി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പ്രളയത്തിൽ ഒറ്റപ്പെട്ട പാമ്പിൻതുരുത്തിെൻറ നേർചിത്രങ്ങൾ കാണാൻ ഒടുവിൽ ജനപ്രതിനിധികളെത്തി. പ്രളയം കരയെ വിഴുങ്ങാൻ തുടങ്ങിയ വേളയിൽ തന്നെ മുങ്ങിപ്പോയ പ്രദേശമാണ് മതിലകം പഞ്ചായത്തിെൻറ ഭാഗമായ പാമ്പിൻതുരുത്ത്. കനോലി കനാലിെൻറ മധ്യഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. പ്രളയജലം നിറഞ്ഞതോടെ തുരുത്തിലെ വീടുകളെല്ലാം എതാണ്ട് പൂർണമായി വെള്ളത്തിലായിരുന്നു. തുരുത്തിൽ അഞ്ച് വീട്ടുകാരാണുള്ളത്. ഇവർ വഞ്ചിയിൽ രക്ഷപ്പെെട്ടങ്കിലും വീടുകളും ഗൃഹോപകരണങ്ങളും നശിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, വാർഡ് അംഗം കെ.വൈ. അസീസ് എന്നിവരാണ് തോണിയിൽ തുരുത്തിലെത്തിയത്. പ്രളയം സൃഷ്ടിച്ച നഷ്ടവും ദുരിതങ്ങളും തുരുത്ത് നിവാസികൾ വേദനയോടെ വിവരിച്ചു. കനോലി കനാലിെൻറ പടിഞ്ഞാറ് കരയിൽ നാശമുണ്ടായ വീടുകളും സന്ദർശിച്ച ജനപ്രതിനിധികൾ അവരുടെ സങ്കടങ്ങളും കേട്ടു. ചെന്ത്രാപ്പിന്നിയിലെ ലയൺസ് ക്ലബും ഇലഞ്ഞിക്കൽ ഫാമിലി ട്രസ്റ്റും കൂടി നൽകിയ ആവശ്യസാധങ്ങളുടെ കിറ്റും ബെഡുകളും എം.എൽ.എയും കൂട്ടരും വിതരണം ചെയ്തത് ദുരിതബാധിതർക്ക് ചെറിയ ആശ്വാസമായി.
Next Story