Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക് വിതരണം ...

വിദ്യാർഥികൾക്ക് വിതരണം ചെയ്ത അരിയിൽ കൃത്രിമം

text_fields
bookmark_border
വടക്കാഞ്ചേരി: ഓണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നൽകിയ അരിയിൽ തൂക്കത്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ മണലിത്തറ വീരോലിപ്പാടം എ.എൽ.പി സ്കൂൾ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ മാനേജറുടെ നടപടി. ഓണത്തിന് സൗജന്യമായി വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി നൽകാനാണ് സർക്കാർ ഉത്തരവെങ്കിലും രണ്ട് കിലോ കുറച്ച് വിതരണം ചെയ്തെന്നാണ് ആരോപണം. തൂക്കകുറവിനെ സംബന്ധിച്ച് പ്രധാനാധ്യാപികയോടും സഹഅധ്യാപകരോടും ചോദിച്ചപ്പോൾ, സർക്കാർ പറഞ്ഞ അളവിലുള്ള അരി തന്നിട്ടില്ലെന്നായിരുന്നു മറുപടി. ഇത് തെറ്റാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. കഴിഞ്ഞ വർഷവും ഇതുപ്രകാരമാണ് നൽകിയതെന്നും പാൽ, പച്ചക്കറി, കോഴിമുട്ട എന്നിവ വാങ്ങുന്നതിലും വ്യാപക അഴിമതി നടക്കുന്നതായും സ്കൂളിനെതിരെ ആരോപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story