Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2018 5:36 AM GMT Updated On
date_range 4 Sep 2018 5:36 AM GMTകോളജ് യൂനിയൻ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം
text_fieldsbookmark_border
തൃശൂർ: കലിക്കറ്റ് സർവകലാശാലയിലേക്ക് കീഴിലുള്ള കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിളക്കമാർന്ന ജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 26ൽ 24 കോളജിലും യൂനിയൻ ഭരണം എസ്.എഫ്.ഐ നേടി. 20 കോളജുകളിലും മുഴുവൻ ജനറൽസീറ്റും നേടി. 10 കോളജുകളിൽ ക്ലാസ് പ്രതിനിധികളടക്കം സമ്പൂർണ വിജയം. വടക്കാഞ്ചേരി വ്യാസ കോളജിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെയും ചേലക്കര ഗവ. കോളജ് യൂനിയൻ കെ.എസ്.യു.വിൽനിന്നും പിടിച്ചെടുത്തു. ഓട്ടോണമസ് കോളജായ സെൻറ്തോമസിൽ നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ഉജ്ജ്വലവിജയം നേടിയിരുന്നു. തൃശൂർ കേരളവർമ, ചാലക്കുടി പനമ്പിള്ളി ഗവ. കോളജ്, ഗവ.കോളജ് കുട്ടനെല്ലൂർ, ചേലക്കര ഐ.എച്ച്.ആർ.ഡി, ആർട്സ് ആൻഡ് സയൻസ് കോളജ് ചേലക്കര, ഗുരുവായൂർ ശ്രീകൃഷ്ണ, എസ്.എൻ കോളജ് വഴക്കുംപ്പാറ, നാട്ടിക ഐ.എച്ച്.ആർ.ഡി, പുല്ലൂറ്റ് കെ.കെ.ടി.എം കോളജ്, ശ്രീ ഗോകുലം ചേർപ്പ് എന്നീ കോളജുകളിൽ എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. പ്രളയക്കെടുതി കാരണം കോളജുകളിലെ വിജയാഘോഷം മാറ്റിെവച്ചതായി എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ജാസിർ ഇക്ബാർ, സെക്രട്ടറി സി.എസ്. സംഗീത് എന്നിവർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടുത്തിയതായി കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ അറിയിച്ചു. മാള പൊയ്യയിലെ എ.ഐ.എം.എസ് ലോ കോളജ്, സെൻറ് മേരിസ് കോട്ടക്കൽ കോളജ്, നൈപുണ്യ കൊരട്ടി എന്നിവിടങ്ങളിൽ യൂനിയനും, സെൻറ് ജോസഫ് പാവറട്ടിയിൽ മൂന്ന് ജനറൽ സീറ്റും മദർ കോളജിൽ ചെയർമാനും കെ.എസ്.യു നേടി. വിവേകാനന്ദ കോളജ് യൂനിയൻ എ.ബി.വി.പി നിലനിർത്തി. തുടർച്ചയായ 19ാം വർഷമാണ് ഇവിടെ എ.ബി.വി.പി.ക്ക് മുഴുവൻ സീറ്റിലും വിജയം. ഒല്ലൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എസ്.എഫ്.ഐയിൽനിന്ന് എ.ബി.വി.പി പിടിച്ചെടുത്തു. കൊടുങ്ങല്ലൂർ ഐ.എച്ച്.ആർ.ഡി കോളജ് യൂനിയൻ നിലനിർത്തി. ഒമ്പത് ജനറൽ സീറ്റുകളിലും എ.ബി.വി.പി സ്ഥാനാർഥികൾ വിജയിച്ചു.
Next Story