Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ടാംഘട്ട ശുചീകരണം...

രണ്ടാംഘട്ട ശുചീകരണം തുടങ്ങി

text_fields
bookmark_border
എരുമപ്പെട്ടി: പഞ്ചായത്ത് അതിർത്തിയിൽ മഴക്കെടുതിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങി. പുഴയോരത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കൽ, പരിസര ശുചീകരണം, സൂപ്പർ ക്ലോറിനേഷൻ, കിണറുകളിലെ വെള്ളം പരിശോധിക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ നടത്തുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് അതിർത്തിയിലൂടെ കടന്ന് പോവുന്ന കാഞ്ഞിരക്കോട് മുതൽ കരിയന്നൂർ വരെയുള്ള സ്ഥലങ്ങളാണ് വൃത്തിയാക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രീതി സതീഷ്, എൻ.കെ. കബീർ, പി.എം. ഷൈല, അംഗങ്ങളായ കെ.വി. രാജശേഖരൻ, അനിത വിൻസൻറ്, സി.ടി. ഷാജൻ, സി.എ. ജോസഫ് എന്നിവർ നേതൃത്വം നൽകി. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഗ്രീൻ കേരള കമ്പിനിക്ക് കൈമാറാനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story