Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:29 AM IST Updated On
date_range 3 Sept 2018 11:29 AM ISTഎലിപ്പനി; മുൻകരുതലുകൾ
text_fieldsbookmark_border
* ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മലിനജലവുമായി സമ്പർക്കമുള്ളവരും പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ഇതിനുമുമ്പായി ഡോക്ടറുടെ നിർദേശപ്രകാരം അസിഡിറ്റിക്കുള്ള മരുന്നുകൂടി കഴിക്കണം * പനിയുടെ ലക്ഷണങ്ങൾ കാണുവന്നവർ സ്വയം ചികിത്സ ഒഴിവാക്കുക * മദ്യപാനം, പ്രമേഹം, കരൾ/വൃക്ക/ഹൃദയം മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് രോഗം മാരകമാകാം * തുടക്കത്തിലെ ചികിത്സിച്ചാൽ എലിപ്പനി 100 ശതമാനം ഭേദമാക്കാം * മുൻകരുതൽ കൃത്യമായി സ്വീകരിക്കുന്നപക്ഷം ഒട്ടും പരിഭ്രാന്തരാകേണ്ട * കിണറുകൾ ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ക്ലോറിനേറ്റ് ചെയ്യുക * തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക * ടോയ്‌ലറ്റിൽ പോയതിനുശേഷവും ഭക്ഷണത്തിനു മുമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക * ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക * പഴകിയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക * മാലിന്യം വലിച്ചെറിയാതെ സംസ്‌കരിക്കുക * വെള്ളത്തിൽ ഇറങ്ങി പണിയെടുക്കുന്നവർ കൈയുറയും കാലുറയും നിർബന്ധമായും ധരിക്കണം * വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story