Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹന പരിശോധനക്കിടെ 15...

വാഹന പരിശോധനക്കിടെ 15 ലക്ഷത്തി​െൻറ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: കോലഴിയിൽ വാഹന പരിശോധനക്കിടെ 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. മഞ്ചേരി സ്വദേശികളായ കണ്ടൻപാടി നെല്ലികുത്ത് അബ്ദുസലാം (42), ചക്കിപറമ്പിൽ ഷറഫുദ്ദീൻ (36) എന്നിവരെ അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച കാർ പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വാഹന പരിശോധനക്കിടെ കാറിൽനിന്ന് സഞ്ചി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് 15,66,000 രൂപ കണ്ടെത്തിയത്. അറകളോട് കൂടിയ സഞ്ചിയിൽ രണ്ടായിരത്തി​െൻറ നോട്ടുകൾ അടുക്കിവെച്ച നിലയിലായിരുന്നു. വിയ്യൂർ എസ്.െഎ ഡി. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ പൊലീസുകാരായ കെ.എൽ. ജോഷി, കെ.എം. അരുൺ, എസ്. അനീഷ്, മനോജ് എന്നിവരാണ് പണം പിടികൂടിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story